അദ്ധ്യാപകര്‍ക്കുള്ള ആര്‍ച്ച് ബിഷപ്പ് ജോസഫ് അട്ടിപ്പേറ്റി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

അദ്ധ്യാപകര്‍ക്കുള്ള ആര്‍ച്ച് ബിഷപ്പ് ജോസഫ് അട്ടിപ്പേറ്റി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

കൊച്ചി: മികച്ച അദ്ധ്യാപകര്‍ക്കുള്ള വരാപ്പുഴ അതിരൂപത ആര്‍ച്ച് ബിഷപ്പ് ജോസഫ് അട്ടിപ്പേറ്റി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളേജുവിഭാഗത്തില്‍, ഇന്ദു ജോര്‍ജ് (ആല്‍ബര്‍ട്ടിയന്‍ മാനേജ്‌മെന്റ് കോളേജ്, എറണാകുളം) ആര്‍ട്‌സ് ആന്റ് സയന്‍സ് വിഭാഗത്തില്‍, സി. സുചിത്ര, സി.എസ്.എസ്.ടി (സെന്റ് തെരേസാസ് കോളേജ്, എറണാകുളം), ഹയര്‍ സെക്കന്ററി വിഭാഗം, ശ്രീമതി മിന്‍സ ഷാനി (അസ്സീസ്സി വിദ്യാനികേതന്‍ പബ്ലിക് സ്‌കൂള്‍, ചെമ്പുമുക്ക്), ഹൈസ്‌ക്കൂള്‍ വിഭാഗം, ഡോ. ലീന എ.കെ (സെന്റ് ജോസഫ് ഹയര്‍ സെക്കന്ററി സ്‌കൂള്‍, ചാത്യാത്ത്), എല്‍.പി. – യു.പി. വിഭാഗം ശ്രീമതി ഷീബ എം.വി (സെന്റ് ആല്‍ബര്‍ട്‌സ് സ്‌കൂള്‍, സ്റ്റേറ്റ് സിലബസ്) ശ്രീമതി ആന്‍സി ആനന്ദ് (അസ്സീസ്സി വിദ്യാനികേതന്‍ പബ്ലിക് സ്‌കൂള്‍, ചെമ്പുമുക്ക് – സി.ബി.എസ്.സി) ജൂറിയുടെ പ്രത്യേക അവാര്‍ഡ് ശ്രീ. ജോജോ കെ.സി (സെന്റ് മേരീസ് ഹൈസ്‌കൂള്‍, വല്ലാര്‍പാടം) എന്നിവരാണ് അവാര്‍ഡിന് അര്‍ഹരായവര്‍. ക്യാഷ് അവാര്‍ഡും, പ്രശംസാപത്രവും, ഫലകവുമാണ് അവാര്‍ഡ് ജേതാക്കള്‍ക്ക് നല്‍കുക. ജൂലൈ 16 ന് എറണാകുളം പാപ്പാളി ഹാളില്‍ വച്ചു നടക്കുന്ന വിന്നേഴ്‌സ് മീറ്റ് ചടങ്ങില്‍ വച്ച് വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത അഭിവന്ദ്യ ജോസഫ് കളത്തിപ്പറമ്പില്‍ ജേതാക്കള്‍ക്ക് പുരസ്‌കാരങ്ങള്‍ സമ്മാനിക്കും.

 

Share

Leave a Reply

Your email address will not be published. Required fields are marked *