കേരള വനിതാ കമ്മിഷന് കോഴിക്കോട് ജില്ലയില്‍ നടത്തിയ സിറ്റിങ്ങില്‍ എട്ട് പരാതികള്‍ തീര്‍പ്പാക്കി. നാല് പരാതികളില്‍ വിശദമായി പൊലീസ് റിപ്പോര്‍ട്ട് തേടും. ഒരു പരാതി ജാഗ്രതാ സമിതിയുടെ പരിഗണനയ്ക്ക് വിട്ടു.
കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച സിറ്റിങ്ങില്‍ കമ്മിഷന് ചെയര്‍പേഴ്സണ്‍ അഡ്വ. പി.സതീദേവി, അംഗം അഡ്വ. പി.കുഞ്ഞായിഷ, ഡയറക്ടര്‍ ഷാജി സുഗുണന് എന്നിവര്‍ പരാതികള്‍ കേട്ടു.