അനുമോദന സദസ് സംഘടിപ്പിച്ചു

അനുമോദന സദസ് സംഘടിപ്പിച്ചു

അത്തോളി: അത്താണി ഓട്ടമ്പലം പ്രിയദര്‍ശിനി ഗ്രന്ഥാലം വായന പക്ഷാചരണ സമാപനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പ്രതിഭകള്‍ക്ക് അനുമോദന സദസും കൊക്കമ്പത്ത് വിശ്വനാഥന്‍ നമ്പ്യാര്‍ മാസ്റ്റര്‍ അവാര്‍ഡ് വിതരണവും ബ്ലോക്ക് പഞ്ചായത്ത് അംഗം സുധ കാപ്പില്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ ഫൗസിയ ഉസ്മാന്‍ അധ്യക്ഷയായി. ചടങ്ങില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു, എല്‍.എസ്.എസ്, യു.എസ്.എസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു. റിപ്പബ്ലിക്ക് പരേഡില്‍ പങ്കെടുത്ത അമന്‍ഷ അബ്ദുല്ല, വായനശാല മുതിര്‍ന്ന പ്രവര്‍ത്തകരായ രവീന്ദ്രന്‍ കണ്ടോത്ത് കണ്ടി, ജാനകി കോതങ്ങാട്ട് എന്നിവരെ ആദരിച്ചു. പഞ്ചായത്ത് അംഗം ശാന്തി മാവീട്ടില്‍ മുഖ്യാതിഥിതിയായി. ജസ്സി ടീച്ചര്‍ അനുസ്മരണ പ്രഭാഷണം നടത്തി. ആര്‍.ജയസ്‌നേഹ സംസാരിച്ചു. വായനശാല പ്രസിഡന്റ് വി.എം ഷാജി സ്വാഗതവും സെക്രട്ടറി പി.ഷിബി നന്ദിയും പറഞ്ഞു.

 

Share

Leave a Reply

Your email address will not be published. Required fields are marked *