ആര്‍ട്ടിസ്റ്റ് നമ്പൂതിരിയെ മലയാള കലാഗ്രാമം അനുസ്മരിച്ചു

ആര്‍ട്ടിസ്റ്റ് നമ്പൂതിരിയെ മലയാള കലാഗ്രാമം അനുസ്മരിച്ചു

മാഹി: മലയാള കലാഗ്രാമത്തിന്റെ രൂപീകരണം തൊട്ട് നാളിത് വരെ അതിന്റെ കലാ-സാംസ്‌ക്കാരിക വളര്‍ച്ചയില്‍ നിര്‍ണ്ണായക പങ്ക് വഹിച്ച മഹാരഥനാണ് കലാഗ്രാമത്തിന്റെ മാനേജിങ്ങ് ഡയറക്ടര്‍ കൂടിയായ ആര്‍ട്ടിസ്റ്റ് നമ്പൂതിരിയെന്ന് തെയ്യം കലാ അക്കാദമി ചെയര്‍മാന്‍ ഡോ.എ.പി. ശ്രീധരന്‍ അഭിപ്രായപ്പെട്ടു. മലയാള കലാഗ്രാമം ഓഡിറ്റോറിയത്തില്‍ നടന്ന ആര്‍ട്ടിസ്റ്റ് നമ്പൂതിരിയുടെ അനുസ്മരണ ചടങ്ങില്‍ അദ്ധ്യക്ഷം വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൊന്ന്യം ചന്ദ്രന്‍, അസിസ് മാഹി, ചാലക്കര പുരുഷു, ഒ.അജിത്കുമാര്‍, സുരേഷ് കൂത്തുപറമ്പ് എന്നിവര്‍ സംസാരിച്ചു. എം. ഹരീന്ദ്രന്‍ മാസ്റ്റര്‍ സ്വാഗതവും, പ്രശാന്ത് ഒളവിലം നന്ദിയും പറഞ്ഞു.

 

Share

Leave a Reply

Your email address will not be published. Required fields are marked *