കോഴിക്കോട്: ഭാരതത്തിന് എല്ലാം സമര്‍പ്പിച്ച കോണ്‍ഗ്രസിനെ ഇല്ലാതാക്കാനാണ് കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍കുമാര്‍ പറഞ്ഞു.
കോഴിക്കോട് ഡിസ്ട്രിക്ട് കയറ്റിറക്ക് തൊഴിലാളി യൂണിയന്‍ ജില്ലാ നേതൃത്വ ക്യാമ്പ് ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തൊഴില്‍ നിയമങ്ങള്‍ ഇല്ലാതാക്കി തൊഴിലാളികളെ തെരുവില്‍ ഇറക്കാന്‍ ആണ് ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ജില്ലാ പ്രസിഡന്റ് അഡ്വക്കേറ്റ് പി.എം നിയാസ് അധ്യക്ഷത വഹിച്ചു. ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റ് കെ. രാജീവ് മുഖ്യ പ്രഭാഷണം നടത്തി. ഡിസിസി പ്രസിഡന്റ് കെ.അബു , ഐഎന്‍ടിയുസി സംസ്ഥാന ഭാരവാഹികളായ മനോജ് എടാണി, അഡ്വക്കേറ്റ് ആര്‍.സച്ചിത്ത്.
മൂസ പന്തിരങ്കാവ് അഡ്വക്കേറ്റ് കെ.എം കാദരി, കെ.പി സക്കീര്‍ , മടപ്പള്ളി മോഹനന്‍, ജോയ് പ്രസാദ് പുളിക്കല്‍, ഷാജി പെരുമയില്‍ എന്നിവര്‍ പ്രസംഗിച്ചു.