അത്തോളി: ജീവകാരുണ്യ രംഗത്ത് പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന അത്തോളി രാജീവ് ദര്ശന് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ വിദ്യാഭ്യാസ പദ്ധതിയായ ‘വിദ്യാദര്‍ശന്‍’ സ്കോളര്‍ഷിപ്പ് വിതരണം എന്‍.എസ്.യു ദേശീയ സെക്രട്ടറി കെ.എം അഭിജിത്ത് ഉദ്ഘാടനം ചെയ്തു. ഓരോ സ്കോളര്‍ഷിപ്പുകളും പിന്തുണയും മുന്നോട്ടു പോകാനുള്ള വലിയൊരു ഊര്‍ജ്ജവുമാണ്. വിദ്യാര്‍ത്ഥികള്‍ എന്തെല്ലാം പ്രതിസന്ധികള്‍ ഉണ്ടായാലും ലക്ഷ്യത്തിലെത്താന്‍ പരിശ്രമിക്കുകയും പോരാടുകയും വേണമെന്നും അദ്ദേഹം പറഞ്ഞു.
ട്രസ്റ്റ് ചെയര്മാന് സുനില്‍ കൊളക്കാട് അധ്യക്ഷനായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സന്ദീപ് കുമാര്‍ നാലുപുരക്കല്‍, മുന്‍ പ്രസിഡന്റ് ഷീബ രാമചന്ദ്രന്, സ്ഥിരം സമിതി അധ്യക്ഷരായ ബിന്ദു രാജന്, സുനീഷ് നടുവിലയില്‍, പഞ്ചായത്ത് അംഗം ശാന്തി മാവീട്ടില്‍, യു.ഡി.എഫ് പഞ്ചായത്ത് ചെയര്‍മാര്‍ രാജേഷ് കൂട്ടാക്കില്‍, താരിഖ് അത്തോളി എന്നിവര്‍ സംസാരിച്ചു. ട്രസ്റ്റ് സെക്രട്ടറി സി.കെ രജിത് കുമാര്‍ സ്വാഗതവും അംഗം ടി. കെ അനില്‍കുമാര്‍ നന്ദിയും പറഞ്ഞു.
