പ്രഭാസിന്റെ സലാർ; ആരാധകരുടെ ആവേശമേറ്റാൻ പുതിയ വാർത്തയുമായി അണിയറക്കാർ

പ്രഭാസിന്റെ സലാർ; ആരാധകരുടെ ആവേശമേറ്റാൻ പുതിയ വാർത്തയുമായി അണിയറക്കാർ

പ്രഭാസ് നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് സലാർ. കെ.ജി.എഫിന് ശേഷം പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയിലും സലാർ ആരാധക പ്രതീക്ഷയേറ്റുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ സുപ്രധാന വിവരം പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.

സലാർ ടീസർ റിലീസ് ചെയ്യുന്ന തീയ്യതിയാണ് പുറത്തുവിട്ടിരിക്കുന്നത്. ജൂലായ് ആറിന് പുലർച്ചെ 5.12-ന് ടീസർ റിലീസ് ചെയ്യും. ഹോംബാലെ ഫിലിംസിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ടീസർ പുറത്തുവിടുന്നത്.

ഭുവൻ ഗൗഡ ഛായാഗ്രാഹണം നിർവഹിക്കുന്ന സലാറിൽ ശ്രുതി ഹാസനാണ് നായിക. വിജയ് കിരാഗന്ദൂറിന്റെ ഉടമസ്ഥതയിലുള്ള ഹോംബാലെ ഫിലിംസാണ് ചിത്രം നിർമിക്കുന്നത്. പൃഥ്വിരാജ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. സെപ്റ്റംബർ 28-ന് ചിത്രം തിയേറ്ററുകളിലെത്തും.

Share

Leave a Reply

Your email address will not be published. Required fields are marked *