ഇളക്കിമറിക്കാന്‍ വീണ്ടും അനിരുദ്ധ്; ജയിലര്‍ ആദ്യ ഗാനത്തിന്റെ പ്രോമോ പുറത്ത്

ഇളക്കിമറിക്കാന്‍ വീണ്ടും അനിരുദ്ധ്; ജയിലര്‍ ആദ്യ ഗാനത്തിന്റെ പ്രോമോ പുറത്ത്

രജനീകാന്തിനെ നായകനാക്കി നെല്‍സണ്‍ ഒരുക്കുന്ന ജയിലര്‍ എന്ന ഏറ്റവും പുതിയ ചിത്രത്തിലെ ആദ്യ ഗാനത്തിന്റെ പ്രൊമോ വീഡിയോ പുറത്തുവിട്ടു. അനിരുദ്ധുമായി ചേര്‍ന്ന് തന്റെ പതിവ് ശൈലിയിലുള്ള പ്രോമോ വീഡിയോ ആണ് നെല്‍സണ്‍ ഒരുക്കിയിരിക്കുന്നത്.

നെല്‍സണും അനിരുദ്ധും തമ്മിലുള്ള രസകരമായ സംഭാഷണവും ഗാനത്തിന്റെ കുറച്ച് ഭാഗവുമാണ് പ്രൊമോ വീഡിയോയിലുള്ളത്. ജൂലായ് ആറിന് വീഡിയോ പുറത്തിറക്കും. ഇതിന് സമാനമായി ഡോക്ടര്‍, ബീസ്റ്റ് എന്നീ ചിത്രങ്ങളിലെ പ്രൊമോ വീഡിയോകള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു.

രജനീകാന്തിന് പുറമെ മോഹന്‍ലാല്‍, ശിവരാജ് കുമാര്‍ എന്നീ താരങ്ങളും ചിത്രത്തിലുണ്ട്. തമന്നയാണ് ചിത്രത്തിലെ നായിക. ചിത്രത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍.

വിജയ് കാര്‍ത്തിക് കണ്ണന്‍ ഛായാഗ്രഹണവും സ്റ്റണ്ട് ശിവ സംഘട്ടന സംവിധാനവും നിര്‍വഹിക്കുന്നു. സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരനാണ് ജയിലര്‍ നിര്‍മിക്കുന്നത്.

Share

Leave a Reply

Your email address will not be published. Required fields are marked *