പഠനോപകരണ വിതരണവും ആദരവും സംഘടിപ്പിച്ചു

പഠനോപകരണ വിതരണവും ആദരവും സംഘടിപ്പിച്ചു

ന്യൂമാഹി: പൊതുപരീക്ഷകളില്‍ എല്ലാ വിഷയത്തിലും സമ്പൂര്‍ണ വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് ക്യാഷ് അവാര്‍ഡും ഉപഹാരവും നല്‍കി. ബേങ്ക് പരിധിയിലെ മുഴുവന്‍ എല്‍.പി.യു.പി വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠനോപകരണ വിതരണവും നടത്തി. ഉദ്ഘാടനവും വിതരണവും ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് ചെയര്‍മാന്‍ വി.കെ സുരേഷ് ബാബു നിര്‍വ്വഹിച്ചു. ന്യൂമാഹി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.കെ സൈത്തുന്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ കെ.കെ ഷഹദിയ, തലശ്ശേരി ടൗണ്‍ സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് കാരായി ചന്ദ്രശേഖരന്‍, സഹകരണ സംഘം അസി.ഡയരക്ടര്‍ കെ.പി പ്രജിത്ത് ഭാസ്‌ക്കര്‍, സഹകരണ സംഘം ഇന്‍സ്‌പെക്ടര്‍ കെ.പി ശ്രീജിത്ത്കുമാര്‍ ഡയരക്ടര്‍മാരായ കെ.പി കാഞ്ചന കെ. രത്നകുമാര്‍സംസാരിച്ചു. പ്രസിഡണ്ട് കെ.എം രഘുരാമന്‍ സ്വാഗതവും കെ.വി സന്തോഷ് കുമാര്‍ നന്ദിയും പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *