യൂത്ത് ലീഗ് ഈദ് ഗിഫ്റ്റ് പരിപാടിക്ക് തുടക്കം

യൂത്ത് ലീഗ് ഈദ് ഗിഫ്റ്റ് പരിപാടിക്ക് തുടക്കം

അത്തോളി: ഈദ് ദിനത്തില്‍ ‘സൗഹൃദത്തിന്റെ പാലം പണിയാം, സാമൂഹിക ബന്ധങ്ങള്‍ ചേര്‍ത്തുവെയ്ക്കാം’ പ്രമേയത്തില്‍ മുസ്‌ലിം യൂത്ത് ലീഗ് ഈദ് ഗിഫ്റ്റ് നല്‍കുന്ന പരിപാടിയുടെ ഭാഗമായി അത്തോളി പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റി സംഘടിപ്പിച്ച ചടങ്ങില്‍ മുന്‍പഞ്ചായത്ത് അംഗവും നാലു പുരക്കല്‍ ക്ഷേത്ര കാര്യദര്‍ശിയും, സാമൂഹ്യ-രാഷ്ട്രീയ രംഗത്ത് നിറസാന്നിദ്ധ്യവുമായ പി.എന്‍.പി രത്‌നാകരന് യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് ഫൈസല്‍ ഏറോത്ത് സമ്മാനം നല്‍കി. ജനറല്‍ സെക്രട്ടറി ജാഫര്‍ കൊട്ടാരോത്ത് അദ്ദേഹത്തെ പൊന്നാടയണിയിച്ചു. മുസ്‌ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് എം.സി ഉമ്മര്‍, സെക്രട്ടറി ടി.പി അബ്ദുല്‍ ഹമീദ്, കെ.എം.സി.സി നേതാക്കളായ സി.കെ അബ്ദുറഹിമാന്‍, ബഷീര്‍ കുട്ടോത്ത്, പഞ്ചായത്ത് യൂത്ത് ലീഗ് ഭാരവാഹികളായ ആശിഖ് കൂമുള്ളി, തന്‍സി പറക്കുളം, താഹിര്‍ കൊങ്ങന്നൂര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *