കട്ടക്കലിപ്പില്‍ യുവതാരങ്ങള്‍, അടിയോടടി; ആര്‍ഡിഎക്‌സ് ടീസര്‍ പുറത്തിറങ്ങി

കട്ടക്കലിപ്പില്‍ യുവതാരങ്ങള്‍, അടിയോടടി; ആര്‍ഡിഎക്‌സ് ടീസര്‍ പുറത്തിറങ്ങി

ഷെയ്ന്‍ നിഗം, ആന്റണി വര്‍ഗീസ്, നീരജ് മാധവ് എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ആക്ഷന്‍ ചിത്രമായ ആര്‍ഡിഎക്‌സിന്റെ ടീസര്‍ പുറത്തിറങ്ങി. ആക്ഷന്‍രംഗങ്ങള്‍ നിറഞ്ഞ ഒരു മിനിറ്റ് 26 സെക്കന്റ് ദൈര്‍ഘ്യമുള്ള ടീസറാണ് ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത്്. പ്രധാന കഥാപാത്രങ്ങളുടെ പേരുകളായ റോബര്‍ട്ട് ഡോണി സേവ്യര്‍ എന്നതിന്റെ ചുരുക്കമാണ് ആര്‍ഡിഎക്‌സ്.

ചിത്രം ഓണത്തോടനുബന്ധിച്ച് ഓഗസ്റ്റ് 25ന് തീയറ്ററുകളില്‍ എത്തും. നവാഗതനായ നഹാസ് ഹിദായത്താണ് സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. മിന്നല്‍ മുരളി, ബാംഗ്ലൂര്‍ ഡേയ്‌സ് തുടങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ നിര്‍മ്മിച്ച സോഫിയ പോളിന്റെ ഉടമസ്ഥതയിലുള്ള വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്‌സിന്റെ ബാനറിലാണ് ആര്‍ഡിഎക്‌സ് ഒരുക്കിയിരിക്കുന്നത്.

ആദര്‍ശ് സുകുമാരന്‍, ഷബാസ് റഷീദ് എന്നിവരുടേതാണ് തിരക്കഥ. അന്‍ബ് അറിവാണ് ഈ ചിത്രത്തിന്റെ ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ബാബു ആന്റണി, ലാല്‍, ഐമ റോസ്മി സെബാസ്റ്റ്യന്‍, മഹിമ നമ്പ്യാര്‍, മാല പാര്‍വതി, ബൈജു തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ചമന്‍ ചാക്കോയാണ് എഡിറ്റര്‍, അലക്സ് ജെ പുളിക്കല്‍ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. സാം സി എസ് ആണ് സംഗീതസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. മനു മന്‍ജിതിന്റെതാണ് വരികള്‍.

Share

Leave a Reply

Your email address will not be published. Required fields are marked *