സൗദിയുടെ ഓഫർ നിരസിച്ചു; ലൂക്ക മോഡ്രിച്ച് റയൽ മാഡ്രിഡിൽ തുടരും

സൗദിയുടെ ഓഫർ നിരസിച്ചു; ലൂക്ക മോഡ്രിച്ച് റയൽ മാഡ്രിഡിൽ തുടരും

മാഡ്രിഡ്: ലൂക്ക മോഡ്രിച്ച് സ്പാനിഷ് ക്ലബ്ബ് റയൽ മാഡ്രിഡിൽ തുടരും. ടീമുമായുള്ള കരാർ മോഡ്രിച്ച് പുതുക്കി. റയലുമായി ഒരു വർഷത്തേക്ക് കൂടിയാണ് 37-കാരനായ ഈ മധ്യനിര താരം കരാർ പുതുക്കിയിരിക്കുന്നത്. ക്ലബ്ബ് തന്നെ ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിട്ടുണ്ട്. 2024 ജൂൺ വരെയാണ് കരാർ.

അതേസമയം, സൗദി പ്രോ ലീഗിൽ നിന്ന് മോഡ്രിച്ചിന് വലിയ ഓഫർ ലഭിച്ചിരുന്നുവെന്നും എന്നാൽ ഇത് അവ​ഗണിച്ചാണ് റയലിനൊപ്പം തുടരാൻ തീരുമാനിച്ചതെന്ന് പ്രമുഖ മാധ്യമപ്രവർത്തകൻ ഫാബ്രിസിയോ റൊമാനോ ട്വീറ്റ് ചെയ്തു.

2012-ലാണ് മോഡ്രിച്ച് റയലിലെത്തുന്നത്. 488 മത്സരങ്ങൾ റയലിനായി കളിച്ച താരം അഞ്ച് ചാമ്പ്യൻസ് ലീഗും മൂന്ന് ലാ ലിഗ കിരീടവുമടക്കം 23 കീരിട നേട്ടങ്ങളിൽ പങ്കാളിയായിട്ടുണ്ട്. 2018-ൽ ബാലൺദ്യോറും ഫിഫ ബെസ്റ്റ് പുരസ്‌കാരവും ഈ ക്രൊയേഷ്യൻ താരത്തിനായിരുന്നു. വരുന്ന സീസൺ റയലിനൊപ്പമുള്ള മോഡ്രിച്ചിന്റെ 12-ാം സീസണാകും.

Share

Leave a Reply

Your email address will not be published. Required fields are marked *