പന്തം കൊളുത്തി പ്രകടനം നടത്തി

പന്തം കൊളുത്തി പ്രകടനം നടത്തി

കൊടുവള്ളി : കെ.പി.സി.സി പ്രസിഡണ്ട് കെ. സുധാകരനെ കള്ളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചു കൊണ്ട് കൊടുവള്ളി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പന്തം കൊളുത്തി പ്രകടനം നടത്തി. തുടര്‍ന്ന് നടന്ന പൊതുയോഗം കെ.പി.സി.സി മെമ്പര്‍ പി.സി ഹബീബ് തമ്പി ഉദ്ഘാടനം ചെയ്തു. മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡണ്ട് സി.കെ ജലീല്‍ അധ്യക്ഷത വഹിച്ചു. സി.പി അബ്ദുല്‍ റസാഖ് മുഖ്യ പ്രഭാഷണം നടത്തി. എന്‍.വി നൂര്‍ മുഹമ്മദ്, ടി.കെ.പി. അബൂബക്കര്‍, പി.ആര്‍. മഹേഷ്, യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി ജ്യോതി ജി. നായര്‍, അസീസ് കയറ്റിയാങ്ങല്‍, റസാഖ് പാടിപ്പറ്റ, സി. കെ. മുനീര്‍, യു.കെ വേലായുധന്‍, കരീം ചുണ്ടപ്പുറം, സി.കെ.അബ്ബാസ് തുടങ്ങിയവര്‍ സംസാരിച്ചു. പ്രകടനത്തിന് വി.ടി ശ്രീകാന്ത്, ടി.പി.സി നവാസ്, കെ.ശിവദാസന്‍, ഷാഫി.കെ.പി. എ. സിദ്ധാര്‍ത്ഥന്‍, അനീഷ് പുത്തൂര്‍, സി.പി. റഷീദ്, പി.സി. ജമാല്‍, ജബ്ബാര്‍ മരുതോങ്കല്‍, നാസര്‍ മജ്‌നാസ്, പി.സി.ഫിജാസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

 

Share

Leave a Reply

Your email address will not be published. Required fields are marked *