ചൈനീസ് തായ്‌പേയ് ഓപ്പൺ;എച്ച്.എസ്. പ്രണോയ് പുറത്ത്

ചൈനീസ് തായ്‌പേയ് ഓപ്പൺ;എച്ച്.എസ്. പ്രണോയ് പുറത്ത്

തായ്‌പേയ്: ഇന്ത്യയുടെ മലയാളി ബാഡ്മിന്റൺ താരം എച്ച്.എസ്. പ്രണോയ് ചൈനീസ് തായ്‌പേയ് ഓപ്പൺ ടൂർണമെന്റിൽ നിന്ന് പുറത്ത്. ക്വാർട്ടർ ഫൈനലിൽ ടൂർണമെന്റിലെ അഞ്ചാം സീഡായ ഹോങ് കോങ്ങിന്റെ എൻജി കാ ലോങ് അംഗസ്സിനോടാണ് പ്രണോയ് പരാജയപ്പെട്ടത്.

മത്സരത്തിന്റെ ആദ്യ ഗെയിമിൽ നന്നായി പൊരുതിയ പ്രണോയ് രണ്ടാം ഗെയിമിൽ പിന്നോട്ടുപോയി. സ്‌കോർ: 19-21, 8-21. ഇതുവരെ 12 തവണ ഇരുവരും പരസ്പരം ഏറ്റുമുട്ടിയത് അതിൽ ഇരുവരും ആറ് തവണ വീതം വിജയിച്ചു.

പ്രണോയ് ഈയിടെ അവസാനിച്ച മലേഷ്യൻ മാസ്‌റ്റേഴ്‌സ് സൂപ്പർ 300 ടൂർണമെന്റിൽ പ്രണോയ് കിരീടം നേടിയിരുന്നു. ഇൻഡൊനീഷ്യ ഓപ്പണിന്റെ സെമിയിലും താരം പ്രവേശിച്ചിരുന്നു. പുരുഷ സിംഗിൾസ് ലോക റാങ്കിങ്ങിൽ ഒൻപതാം സ്ഥാനത്താണ് പ്രണോയ്.

Share

Leave a Reply

Your email address will not be published. Required fields are marked *