വായന മനസ്സുകളെ യോജിപ്പിക്കുന്ന മന്ത്രം : രാജേന്ദ്രന്‍ തായാട്ട്

വായന മനസ്സുകളെ യോജിപ്പിക്കുന്ന മന്ത്രം : രാജേന്ദ്രന്‍ തായാട്ട്

പള്ളൂര്‍ : വായന മനുഷ്യമനസ്സുകളെ യോജിപ്പിക്കുന്ന ഉത്തമ മന്ത്രമാണെന്ന് നടനും സംവിധായകനുമായ രാജേന്ദ്രന്‍ തായാട്ട് . ജാതിയും മതവും വ്യത്യാസങ്ങളുടെ വേലിക്കെട്ടുകള്‍ തീര്‍ത്ത് മണ്ണും മനസ്സും പങ്കു വെക്കുന്ന ഈ കാലഘട്ടത്തില്‍ നല്ല വായനയാണ് മനുഷ്യരെ ഒന്നിപ്പിക്കുക. പള്ളൂര്‍ നോര്‍ത്ത് ഗവ: സ്‌കൂളിലെ വായനാവാരാഘോഷ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹെഡ് മാസ്റ്റര്‍ ടി.പി. ഷൈജിത്ത്, പി.ടി.എ അധ്യക്ഷന്‍ സജീന്ദ്രന്‍ .സി , രൂപ. ആര്‍, രാഖി എന്നിവര്‍ സംസാരിച്ചു. ശിവാനി സജീന്ദ്രന്റെ കവിതാലാപനം, പുസ്തക പ്രദര്‍ശനം എന്നിവയുമുണ്ടായി. വായനാവാരത്തോടനുബന്ധിച്ചു നടത്തിയ വിവിധ മത്സരങ്ങളില്‍ ജേതാക്കളായവര്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.

 

Share

Leave a Reply

Your email address will not be published. Required fields are marked *