തിരുവനന്തപുരം: കെ.സുധാകരനെതിരായ നടപടിയില്‍ ശക്തമായി പ്രതിഷേധിക്കാനൊരുങ്ങി കോണ്‍ഗ്രസ്. നാളെ സംസ്ഥാനവ്യാപകമായി കരിദിനം ആചരിക്കുമെന്ന് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കി. മോണ്സണ് മാവുങ്കല്‍ ഉള്‍പ്പെടെയുള്ള തട്ടിപ്പുകേസില്‍ ക്രൈംബ്രാഞ്ച് കെ.സുധാകരന്റെ അറസ്റ്റ് രേഖപ്പെടുത്തി. ഏഴ് മണിക്കൂര്‍ നീണ്ടു നിന്ന ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സാമ്പത്തിക തട്ടിപ്പു കേസില്‍ രണ്ടാം പ്രതിയാണ് സുധാകരന്.
കോടതി ഉത്തരവുള്ളതിനാല്‍ ജാമ്യത്തില്‍ വിടുമെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കി. വെള്ളിയാഴ്ച രാവിലെയാണ് സുധാകരന് ക്രൈംബ്രാഞ്ചിനു മുന്നില്‍ ചോദ്യം ചെയ്യലിനു ഹാജരായത്. മുന്‍കൂര്‍ ജാമ്യം ലഭിച്ചിട്ടുണ്ടെന്നും ചോദ്യങ്ങള്‍ നേരിടാന്‍ തയാറാണെന്നും സുധാകരന് പ്രതികരിച്ചിരുന്നു.