കോഴിക്കോട്: സ്വാതന്ത്ര്യത്തിന്റെ അമൃത് മഹോത്സവത്തിന്റെ ഭാഗമായി സംസ്ഥാന പുരാരേഖാ വകുപ്പ് നടത്തുന്ന ചരിത്ര രേഖ പ്രദർശനവും സെമിനാറും മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്തു. നേരായ രീതിയിൽ ചരിത്ര സത്യങ്ങൾ പൊതു സമൂഹത്തിനു ലഭ്യമാക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മന്ത്രി പി.എ.മുഹമ്മദ് റിയാസ് അദ്ധ്യക്ഷത വഹിച്ചു. മേയർ ഡോ.ബീന ഫിലിപ്പ്, തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ, ഡപ്യൂട്ടി മേർ മുസാഫർ അഹമ്മദ് പുരാവസ്തു വകുപ്പ് ഡയറക്ടർ ഇ.ദിനേശൻ, ആർ ചന്ദ്രപിള്ള, വി,വേണു തുടങ്ങിയവർ സംബന്ധിച്ചു.
