വെട്ടുപാറയില്‍ ‘ഒപ്പരം’ നടത്തി മുസ്ലിം ലീഗ്

വെട്ടുപാറയില്‍ ‘ഒപ്പരം’ നടത്തി മുസ്ലിം ലീഗ്

ചീക്കോട്: വെട്ടുപാറ വാര്‍ഡ് മുസ്ലിം ലീഗ് കമ്മിറ്റി ‘ ഒപ്പരം’ പരിപാടി സംഘടിപ്പിച്ചു. ചീക്കോട് പഞ്ചായത്ത് മുസ്ലീം ലീഗ് രാഷ്ട്രീയ ശാക്തീകരമ പരിപാടിയായ പെപ് 2023ന്റെ ഭാഗമായി സംഘടിപ്പിച്ച ‘ ഒപ്പരം’ ജില്ലാ പഞ്ചായത്ത് മെമ്പര്‍ അഡ്വ. പി.വി മനാഫ് അരീക്കോട് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് കെ.വി.എം സലാം അധ്യക്ഷത വഹിച്ചു. വാര്‍ഡിലെ മുസ്ലിം ലീഗ്, പോഷക ഘടകം ഭാരവാഹികള്‍, കമ്മിറ്റി അംഗങ്ങള്‍, പ്രധാന പ്രവര്‍ത്തകര്‍, പഞ്ചായത്ത് കമ്മിറ്റി ഭാരവഹികള്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. വാര്‍ഡിലെ എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെ ആദരിച്ചു. അബ്ദുല്ല വാവൂര്‍, അഡ്വ.പി.കെ ശിഹാബ്, കെ.ബീരാന്‍ ഹാജി, കെ.പി സഈദ്, വി.അബ്ദുറഹ്‌മാന്‍ മാസ്റ്റര്‍, റഫീഖ് മധുരക്കുഴി, അബ്ദുറഹ്‌മാന്‍ മാസ്റ്റര്‍ ഓമാനൂര്‍, കെ.കെ അഷ്‌റഫ് ഹാജി, സിദ്ദീഖ് പൊന്നാട്, ശിഹാബ് മുണ്ടക്കല്‍, എം.മുഹമ്മദ് മാസ്റ്റര്‍, റഹ്‌മാന്‍ വെട്ടുപാറ, മാറാടി ബഷീര്‍, കെ.എം ജബ്ബാര്‍, എം.പി ഷംസു, കെ.ടി അസീസ് മാസ്റ്റര്‍, കെ.പി.സി ബുജൈര്‍ എന്നിവര്‍ സംസാരിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *