കോഴിക്കോട്:സംസ്ഥാന സീനിയർ ഫുട്ബാൾ കിരീടം നേടിയ കോഴിക്കോട് ജില്ലാ ടീമിന് ഫുട്‌ബോൾ അസോസിയേഷനും ആരാധകരും ചേർന്ന് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ സ്വീകരണം നൽകി. സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് ഒ.രാജഗോപാൽ, റെയിൽവെ ഡപ്യൂട്ടി മാനേജർ രമേഷ്‌കുമാർ, ചീഫ് ഹെൽത്ത് ഇൻസ്‌പെക്ടർ രജിപുത്ത്, മമ്മദ്‌കോയ പ്രിയേഷ്‌കുമാർ എന്നിവർ സംബന്ധിച്ചു.
