മാഹിയില്‍ കഞ്ചാവും രാസലഹരിവസ്തുക്കളും പിടികൂടി

മാഹിയില്‍ കഞ്ചാവും രാസലഹരിവസ്തുക്കളും പിടികൂടി

മാഹി: വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ട് ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തി വന്ന സംഘത്തിലെ രണ്ട് പേരെ മാഹി പൊലീസ് അറസ്റ്റ് ചെയ്തു. പാറക്കല്‍ താഴെ പറമ്പത്ത് മുഹമ്മദ് സഫ്വാനെ (20) നെ 300 മി.ഗ്രാം എം.ഡി.എം.എ.യുമായി മാഹി മൈതാനത്തിന്നടുത്ത് വെച്ചാണ് പിടികൂടിയത്. പുന്നോല്‍ കുറിച്ചിയിലെ പുന്ന വീട്ടില്‍ വിശാലി ( 33) ന്റെ വീട്ടില്‍ നിന്നും 38 ഗ്രാം കഞ്ചാവും പിടികൂടി. പൊലീസ് സൂപ്രണ്ട് രാജശങ്കര്‍ വെള്ളാട്ടിന്റെ നിര്‍ദ്ദേശപ്രകാരം സി.ഐ ബി.എം മനോജ്, എസ്.ഐ പി. പ്രദീപ്, എ.എസ്.ഐമാരായ കിഷോര്‍ കുമാര്‍, സുനില്‍കുമാര്‍ , ഹെഡ് കോണ്‍സ്റ്റബിള്‍മാരായ സുജേഷ്, വിനീഷ്, വനിതാ ഹോംഗാര്‍ഡ് ഡില്ലി എന്നിവരുള്‍പ്പെട്ട സംഘമാണ് കഞ്ചാവ് വേട്ട നടത്തിയത്.

 

Share

Leave a Reply

Your email address will not be published. Required fields are marked *