വായനാ ദിനം ആചരിച്ചു

വായനാ ദിനം ആചരിച്ചു

ചാലക്കര: എക്‌സല്‍ പബ്ലിക് സ്‌കൂള്‍ മാഹി മലയാള വിഭാഗം അക്ഷരക്കൂട്ടം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തില്‍ വായനാ ദിനം ആചരിച്ചു. ജൂണ്‍ 19 മുതല്‍ 26 വരെ നീണ്ടുനില്‍ക്കുന്ന വായന വാരാചരണത്തിന്റെ ഉദ്ഘാടനം സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സതി. എം. കുറുപ്പ് നിര്‍വഹിച്ചു. വേണു ദാസ് മൊകേരി സ്വാഗതം പറഞ്ഞ ചടങ്ങില്‍ സ്‌ക്കൂള്‍ വൈസ് പ്രിന്‍സിപ്പാള്‍, (എച്ച്.എസ്), മോഹനന്‍ വി.പി വിദ്യാര്‍ഥികളായ ഇമയ് പാര്‍വണ്‍.എസ്, ഇഷാനി .എസ് എന്നിവര്‍ സംസാരിച്ചു. അക്ഷരക്കൂട്ടം കോഡിനേറ്റര്‍ വിന്‍സി ടി.പി നന്ദിയും പറഞ്ഞു. വായന വാരാചരണത്തിന്റെ ഭാഗമായി വായനോത്സവം, രചനോത്സവം എന്നിവയും സംഘടിപ്പിക്കും. പ്രീ പ്രൈമറി ക്ലാസില്‍ അമ്മ വായനയും സംഘടിപ്പിക്കുന്നു.

Share

Leave a Reply

Your email address will not be published. Required fields are marked *