കോട്ടയത്ത് വീണ്ടും തെരുവ് നായ്ക്കളുടെ ആക്രമണം; പത്ത് പേര്‍ക്ക് കടിയേറ്റു

കോട്ടയത്ത് വീണ്ടും തെരുവ് നായ്ക്കളുടെ ആക്രമണം; പത്ത് പേര്‍ക്ക് കടിയേറ്റു

കോട്ടയം മറവന്‍തുരുത്തില്‍ നായകളുടെ ആക്രമണത്തില്‍ ഒരു സ്ത്രീയടക്കം 10 പേര്‍ക്ക് കടിയേറ്റു. പരുക്കേറ്റവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച ഉച്ചകഴിഞ്ഞാണ് നായകളുടെ ആക്രമണം ഉണ്ടാകുന്നത്. ഇതരസംസ്ഥാന തൊഴിലാളിയായ സ്ത്രീക്കാണ് ആദ്യം കടിയേല്‍ക്കുന്നത്. ഇവരുടെ കാലില്‍ പരുക്കുണ്ട്.

രാത്രി മുഴുവന്‍ നായയ്ക്ക് വേണ്ടി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ആക്രമണം നടത്തിയതില്‍ വളര്‍ത്തുനായയും ഉണ്ട്. വെള്ളിയാഴ്ച ചങ്ങനാശേരിയില്‍ അഞ്ച് പേര്‍ക്ക് തെരുവുനായയുടെ ആക്രമണത്തില്‍ പരുക്കേറ്റിരുന്നു.

 

Share

Leave a Reply

Your email address will not be published. Required fields are marked *