വായനശാലയ്ക്ക് കുട്ടികള്‍ ചുമര്‍ പത്രം സമ്മാനിച്ചു

വായനശാലയ്ക്ക് കുട്ടികള്‍ ചുമര്‍ പത്രം സമ്മാനിച്ചു

തലശ്ശേരി: ഇല്ലത്ത് താഴ വയലളം വെസ്റ്റ്. എല്‍. പി. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ പ്രിയപ്പെട്ട വായനശാലയായ വയലളം റീസേര്‍സ് സെന്ററിന് സ്വന്തം രചനകളും ചിത്രങ്ങളും ഉള്‍പ്പെടുത്തി തയ്യാറാക്കിയ ചുമര്‍പ്പത്രം സമ്മാനിച്ചു.
മഴ എന്ന പേരില്‍ പ്രകാശനം ചെയ്യപ്പെട്ട ചുമര്‍ പത്രം നിറയെ മഴക്കാലത്തെ കുറിച്ചുള്ള കവിതകളും അനുഭവങ്ങളും , മഴയ്‌ക്കെഴുതിയ കത്തുകളും മഴച്ചിത്രങ്ങളുമായിരുന്നു. കുട്ടികള്‍ അധ്യാപകര്‍ക്കൊപ്പം വായനശാലയില്‍ എത്തിയാണ് ചുമര്‍ പത്രം സമ്മാനിച്ചത്. സ്‌കൂളിന്റെ നാല് ചുമരുകള്‍ക്കുള്ളില്‍ നിന്നും സമൂഹത്തിന്റെ തുറസ്സിലേക്ക് തങ്ങളുടെ കൊച്ചു സമ്മാനവുമായെത്തിയ കുട്ടികള്‍ നന്മയുടെ ഒരു പുതിയ പാഠം എഴുതിച്ചേര്‍ക്കുകയായിരുന്നു.

റീഡേര്‍സ് സെന്റര്‍ പ്രസിഡണ്ട് വി. കെ. ബാലന്‍ പ്രകാശനം നിര്‍വ്വഹിച്ചു. കെ. സുരേഷ് മാസ്റ്റര്‍ , രാജേഷ് പനങ്ങാട്ടില്‍, എ. കെ. പുഷ്പവല്ലി സംസാരിച്ചു. എന്‍. ഷാജി, എന്‍. എം. ദിലീഷ് , പ്രിയ. പി. കെ. , വി. ഷബി ത , എ. ചന്ദ്രന്‍ , മീര മാധവന്‍ പങ്കെടുത്തു.

 

Share

Leave a Reply

Your email address will not be published. Required fields are marked *