ബിപോര്‍ജോയ്: ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത, കാറ്റ് ശക്തിയാര്‍ജിക്കും, യെല്ലോ അലര്‍ട്ട്

ബിപോര്‍ജോയ്: ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത, കാറ്റ് ശക്തിയാര്‍ജിക്കും, യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: കേരളത്തില്‍ വരും ദിവസങ്ങളില്‍ അതിശക്തമായ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ബിപോര്‍ജോയ് ചുഴലിക്കാറ്റ് മധ്യ-കിഴക്കന്‍ അറബിക്കടലിന് മുമ്പില്‍ സ്ഥിതി ചെയ്യുന്ന സാഹചര്യത്തിലാണിത്. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ് അനുസരിച്ച്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. അടുത്ത അഞ്ച് ദിവസങ്ങളില്‍ ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു. ഇതേ തുടര്‍ന്ന് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ ഇന്നും ആലപ്പുഴ എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ നാളെയുമാണ് യെല്ലോ അലര്‍ട്ട്.

അടുത്ത നാല് ദിവസം കേരള തീരത്ത് കാറ്റി ശക്തി 40 മുതല്‍ 45 കിലോമീറ്റര്‍ വേഗതിയിലാകാനും കടല്‍ പ്രക്ഷുബ്ദമാകാനും സാധ്യതയുണ്ട്. അതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോവാന്‍ പാടില്ലെന്നും ഇടിമിന്നലിനും കാറ്റിനും സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *