ബിപോര്‍ജോയ് ചുഴലിക്കാറ്റ്: ആളുകളെ മാറ്റിപ്പാര്‍പ്പിക്കുന്നു, ഗുജറാത്തില്‍ അതീവ ജാഗ്രത

ബിപോര്‍ജോയ് ചുഴലിക്കാറ്റ്: ആളുകളെ മാറ്റിപ്പാര്‍പ്പിക്കുന്നു, ഗുജറാത്തില്‍ അതീവ ജാഗ്രത

അഹ്‌മദാബാദ്: അറബിക്കടലില്‍ രൂപം കൊണ്ട ബിപോര്‍ജോയ് വ്യാഴാഴ്ച ഗുജറാത്ത് തീരത്ത് എത്തുമെന്നതിനാല്‍ അതീവ ജാഗ്രതയിലാണ് ഗുജറാത്ത്. സൗരാഷ്ട്ര, കച്ച്, തീരങ്ങളില്‍ ചുഴലിക്കാറ്റ് വീശാന്‍ സാധ്യതയുളളതിനാല്‍ മുന്‍ കരുതല്‍ നടപടികള്‍ ഊര്‍ജിതമാക്കുകയാണ് ഭരണകൂടം. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ കഴിഞ്ഞ ദിവസം സംസ്ഥാന ദുരന്ത നിവാരണ കേന്ദ്രം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി.
കച്ചിലെ താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവരെ മാറ്റിപ്പാര്‍പ്പിക്കുകയും ചെയ്തു. ജൂണ്‍ 14 വരെ തീരപ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും മത്സ്യബന്ധനത്തിന് പോകരുതെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. സൗരാഷ്ട്രയിലും ഗുജറാത്തിലെ കച്ച് തീരത്തും കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

ദുരന്ത ബാധിത മുന്നറിയിപ്പ് നല്‍കിയിരിക്കുന്ന പ്രദേശത്തെ മുഴുവന്‍ ഉദ്യോഗസ്ഥരുമായും ജില്ലാ കലക്ടര്‍മാരുമായും മുഖ്യമന്ത്രി വീഡിയോ കോണ്‍ഫറന്‍സിലൂടെ ചര്‍ച്ച നടത്തി. അതേസമയം മുംബൈയിലെയും മഹാരാഷ്ട്രയുടെ പല ഭാഗങ്ങളിലും കഴിഞ്ഞ ദിവസം ശക്തമായ കാറ്റും മഴയും അനുഭവപ്പെട്ടു. മഴ കനത്തതോടെ മുംബൈ വിമാനത്താവളത്തിലെ റണ്‍വേ(0927) താല്‍ക്കാലികമായി അടച്ചു. ഇത് പല വിമാനങ്ങളും വൈകാനും റദ്ദാക്കാനും കാരണമായി മാറി.

 

Share

Leave a Reply

Your email address will not be published. Required fields are marked *