മാഹി: കേന്ദ്ര ഫിഷറീസ് മന്ത്രി പര്‍ഷോത്തം രൂപ്ലയും സംസ്ഥാന ഫിഷറീസ് ചുമതലയുള്ള കേന്ദ്ര മന്ത്രി ഡോ.എല്‍. മുരുകനും പുതുചേരി ഫിഷറീസ് മന്ത്രി കെ. ലക്ഷ്മി നാരായണനും വെള്ളിയാഴ്ച കാലത്ത് മാഹി സന്ദര്‍ശിക്കും. കാലത്ത് 9 മണിക്ക് മാഹി സിവില്‍ സ്റ്റേഷന് ഓഡിറ്റോറിയത്തില്‍ ഇരു മന്ത്രിമാരും സംസ്ഥാന ഫിഷറീസ് മന്ത്രി കെ. ലക്ഷ്മി നാരായണനും മയ്യഴിയിലെ മത്സ്യ തൊഴിലാളികളുമായി കൂടിക്കാഴ്ച നടത്തും. കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയായ സാഗര്‍ പരിക്രമയുമായി ബന്ധപ്പെട്ടാണ് മന്ത്രിമാരുടെ സന്ദര്‍ശനം.