മാമുക്കോയ അനുസ്മരണവും തെക്കേപ്പുറം മേഖലയില്‍ ജന്മംകൊണ്ട കലാകാരന്മാരെ അനുസ്മരണവും ഇന്ന് നടക്കും

മാമുക്കോയ അനുസ്മരണവും തെക്കേപ്പുറം മേഖലയില്‍ ജന്മംകൊണ്ട കലാകാരന്മാരെ അനുസ്മരണവും ഇന്ന് നടക്കും

കോഴിക്കോട് : തെക്കേപ്പുറം സാംസ്‌ക്കാരിക സംഘടന ദര്‍പ്പണം ഇന്ന് കോഴിക്കോട് കുറ്റിച്ചിറയില്‍ വെച്ച് പ്രശസ്ത സിനിമാതാരം മാമുക്കോയയുടെ അനുസ്മരണം സംഘടിപ്പിക്കുന്നു. ഈ കാലയളവില്‍ തെക്കേപ്പുറത്ത് ജനിക്കുകയും ജീവിച്ചുപോവുകയും മരിക്കുകയും ചെയ്ത ഒട്ടേറെകലാകാരന്മാര്‍ കെ.പി ഉമ്മര്‍, ഹാജി അബ്ദുറഹിമാന്‍, കെ.ടി കുഞ്ഞു, പി.എന്‍.എം ആലിക്കോയ, ബി. മുഹമ്മദ് (കവിമാഷ്), കുഞ്ഞാവ, കെ.എസ് കോയ, അബുസിര്‍ക്കാര്‍, പി.പി ഷംസുദ്ധീന്‍ (ഷംസുമൈസൂര്‍) എന്നിവരെയും പരിപാടിയില്‍ അനുസ്മരിക്കപ്പെടുന്നു.

മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്യും. ഡെപ്യൂട്ടിമേയര്‍ മുസാഫര്‍ അഹമ്മദ് മുഖ്യാഥിതിയാവും. കൗണ്‍സിലര്‍മാരായ കെ. മൊയ്തീന്‍കോയ, എസ്.കെ അബൂബക്കര്‍, പി. മുഹ്സിന, ഉഷാദേവി ടീച്ചര്‍, മുന്‍ ഡെപ്യൂട്ടിമേയര്‍ എ.ടി അബ്ദുള്ളകോയ, മികച്ച നാടക നടനുള്ള കേരള സ്റ്റേറ്റ് അവാര്‍ഡ് ജേതാവായ ബാബു പറശ്ശേരി, മാമുക്കോയയോടൊപ്പം പ്രവര്‍ത്തിച്ച ബഹുമുഖപ്രതിഭകളും മാമുക്കോയയുടെ മകന്‍ നിസാര്‍ പരിപാടിയില്‍ പങ്കെടുക്കും.

 

Share

Leave a Reply

Your email address will not be published. Required fields are marked *