കൊടുവള്ളി: പാരസ്പര്യവും പ്രകൃതിയോടുള്ള ഇഴയടുപ്പവുമാണ് പരിസ്ഥിതിമൂല്യത്തിന്റെ അടിത്തറയെന്ന് കവിയും ഫോക്ലോറിസ്റ്റും ആക്ടിവിസ്റ്റുമായ ഗിരീഷ് ആമ്പ്ര പറഞ്ഞു. കൊടുവള്ളി – പാലക്കുറ്റി എ.എം.എല്‍.പി സ്‌കൂളിലെ ലോകപരിസ്ഥിതിദിനാചരണവും പ്രീ സ്‌കൂള്‍ പ്രവേശനോത്സവവും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പരിസ്ഥിതിദിനത്തില്‍ മാത്രമല്ല, ജീവിതാന്ത്യം വരെ കൂടെ ചേര്‍ക്കേണ്ടതാണ് നമ്മുടെ പരിസ്ഥിതിബോധം.
വിദ്യാര്‍ത്ഥികള്‍ മഴയും വെയിലും മണ്ണും സഹജീവികളുടെ മനസ്സറിഞ്ഞു സാമൂഹ്യവിദ്യാഭ്യാസം കൂടി നേടേണ്ടത് അനിവാര്യമാണെന്നും ഗിരീഷ് ആമ്പ്ര കൂട്ടിച്ചേര്‍ത്തു.
ചടങ്ങില്‍ സ്‌കൂള്‍ മാനേജര്‍ ഇ.കെ അഷ്റഫ് അധ്യക്ഷത വഹിച്ചു. അധ്യാപകരായ പി.കെ ഷാജിര്‍, ഷറീന പി.കെ, സഫീദ.ഇ, നസീര്‍ സി.ടി എന്നിവര്‍ ആശംസയര്‍പ്പിച്ചു. പ്രധാനാധ്യാപിക സൈനബ .എം സ്വാഗതവും സഫ നന്ദിയും പറഞ്ഞു. പരിപാടിയുടെ ഭാഗമായി വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും രക്ഷിതാക്കളും ചേര്‍ന്ന് ഇരുനൂറോളം വൃക്ഷതൈകള്‍ നട്ടു.
