പരിസ്ഥിതി ദിനാചരണവും ഫലവൃക്ഷതൈകളുടെ വിതരണവും നടത്തി

പരിസ്ഥിതി ദിനാചരണവും ഫലവൃക്ഷതൈകളുടെ വിതരണവും നടത്തി

കോഴിക്കോട്: ലോകപരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ദേശീയ പ്രകൃതി പരിസ്ഥിതി പഠന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ വേങ്ങേരി ഗവ. എല്‍.പി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്കും പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് വച്ച് പൊതുജനങ്ങള്‍ക്കും ഫലവൃക്ഷതൈകളും പരിസ്ഥിതി സംരക്ഷണത്തെ കുറിച്ചുള്ള ലഘുലേഖകളും വിതരണം ചെയ്തു. മലകളും കുന്നുകളും ഇടിച്ചുമാറ്റിയും മരങ്ങള്‍ മുറിച്ചുകൊണ്ടുമുള്ള വികസന പ്രവര്‍ത്തനങ്ങള്‍ നാടിന് ആവശ്യമില്ലെന്ന് ദേശീയ പ്രകൃതി പരിസ്ഥി പഠന കേന്ദ്രത്തിന്റെ പരിസ്ഥിതി ദിനാഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് ജനറല്‍ സെക്രട്ടറി രാമദാസ് വേങ്ങേരി പറഞ്ഞു. ചടങ്ങില്‍ റഫീക്ക് പൂക്കാട് അധ്യക്ഷത വഹിച്ചു. ടി.രാധാകൃഷ്ണന്‍ നായര്‍, അബുബക്കര്‍ മാങ്കാവ്, സക്കറിയ കോട്ടപറമ്പ്, കെ.മുനീര്‍ എന്നിവര്‍ സംസാരിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *