തൃശൂര്‍: പരിസ്ഥിതി ദിനാചരണത്തിനോടനുബന്ധിച്ച് വേള്‍ഡ് മലയാളി ഫെഡറേഷന് ജില്ലാ കമ്മറ്റി ഓക്സിജന്‍ കലവറയായ ടൂറിസ്റ്റ് കേന്ദ്രം വിലങ്ങന്‍ കുന്നത്ത് ഗള്‍ഫ് നാടുകളില്‍ ഏറെ പ്രാധാന്യമുള്ള ഊദ് മരങ്ങള്‍ നട്ട് പരിസ്ഥിതി ദിനാചരണവും സന്ദേശവും നടത്തി. മുന്‍ ഡി.വൈ.എസ്.പി കെ.കെ രവീന്ദ്രന് ഉദ്ഘാടനം ചെയ്തു. വേള്‍ഡ് മലയാളി ഫെഡറേഷന് ജില്ലാ പ്രസിഡന്റ് കരീം പന്നിത്തടം അദ്ധ്യക്ഷത വഹിച്ചു.
വേള്‍ഡ് മലയാളി ഫെഡറേഷന് അംഗങ്ങളായ ട്രഷറര്‍ ഡോ. സിറില്‍ തോമസ്, സെഡ്ക്സ് ചെയര്മാന് സിദ്ധി നാലകത്ത്, ഇന്റര്‍നാഷ്ണല്‍ കൊറിയോഗ്രാഫര്‍ പോള്‍സണ്‍ തോംസണ്‍, ഫാഷന്‍ ഷോ ഡയറക്ടര്‍ ബീന ഷറി, എ.എസ്.ഐ. വിനോദ് കൃഷ്ണ, ഡോ. പ്രിന്‍സ് തോമസ്, ദിലീപ് മച്ചാട്, സി.ഇ.ഒ.പി.എം ലൈല എന്നിവര്‍ നേതൃത്വം നല്കി.
