മാഹിയില്‍  സ്‌കൂള്‍ ബസ്സുകളുടെ ഫിറ്റ്നസ് സര്‍ട്ടിഫക്കറ്റ് പരിശോധന നടത്തി

മാഹിയില്‍ സ്‌കൂള്‍ ബസ്സുകളുടെ ഫിറ്റ്നസ് സര്‍ട്ടിഫക്കറ്റ് പരിശോധന നടത്തി

മാഹി: സ്‌കൂളുകള്‍ കോളേജുകള്‍ തുടങ്ങിയ സ്ഥാപനങ്ങളിലെ 23ഓളം വാഹനങ്ങളാണ് ആര്‍.ടി.ഒ രമേഷ് പരിശോധന നടത്തിയത്. പരിശോധനയില്‍ അപാകതകള്‍ കണ്ടെത്തിയ വാഹനങ്ങള്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല. പുതുച്ചേരി സര്‍ക്കാര്‍ 15 വര്‍ഷം കഴിഞ്ഞ സര്‍ക്കാര്‍ ഡീസല്‍ വാഹനങ്ങള്‍ നിര്‍ത്തലാക്കിയ സാഹചര്യത്തില്‍ വാഹനങ്ങളുടെ പരിശോധന കര്‍ശനമാക്കുമെന്നും രമേഷ് പറഞ്ഞു. വരും ദിവസങ്ങളിലും പരിശോധന തുടരും. അപാകതകള്‍ കണ്ടെത്തുന്ന സാഹചര്യത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *