കോന്നാട് ബീച്ചിലെ സാമൂഹ്യ വിരുദ്ധര്‍ക്കെതിരെ ബി.ജെ.പി.യുടെ പ്രതിഷേധ ജ്വാല : സാമുഹ്യ വിരുദ്ധരെ കൈകാര്യം ചെയ്യാന്‍ മഹിള സ്‌കോഡ് രൂപികരിച്ചു

കോന്നാട് ബീച്ചിലെ സാമൂഹ്യ വിരുദ്ധര്‍ക്കെതിരെ ബി.ജെ.പി.യുടെ പ്രതിഷേധ ജ്വാല : സാമുഹ്യ വിരുദ്ധരെ കൈകാര്യം ചെയ്യാന്‍ മഹിള സ്‌കോഡ് രൂപികരിച്ചു

കോഴിക്കോട് : തോപ്പയില്‍ വാര്‍ഡിലെ കോന്നാട് ബീച്ചില്‍ ഹൈമാസ്റ്റ് ലൈറ്റും അലങ്കാര പോസ്റ്റുകളില്‍ ലൈറ്റും സ്ഥാപിച്ച് സാമൂഹ്യ വിരുദ്ധരില്‍ നിന്ന് കോന്നാടിനെ സംരക്ഷിക്കണമെന്നാവിശ്യപ്പെട്ട് ബി.ജെ.പി. വെസ്റ്റ്ഹില്‍ ഏരിയ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ ജ്വാല നടക്കാവ് മണ്ഡലം പ്രസിഡണ്ട് കെ. ഷൈബു ഉദ്ഘാടനം ചെയ്യ്തു.

സാമൂഹ്യ വിരുദ്ധരെ പോലീസിന് ഒന്നും ചെയ്യാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ നാടിനെ സംരക്ഷിക്കാന്‍ ബി.ജെ.പിയുടെ മഹിളകള്‍ ചൂലുമായി രംഗത്തിറങ്ങി സാമൂഹ്യ വിരുദ്ധരെ കൈകാര്യം ചെയ്യുമെന്ന് കെ. ഷൈബു പറഞ്ഞു. സ്‌കോഡിന് ഏരിയ ജനറല്‍ സെക്രട്ടറി മാലിനി സന്തോഷ് നേതൃത്വം നല്‍കും.

വെസ്റ്റ്ഹില്‍ ഏരിയ പ്രസിഡണ്ട് മധു കാമ്പുറം അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം ജനറല്‍ സെക്രട്ടറി എന്‍.പി. പ്രകാശന്‍ , മണ്ഡലം കമ്മിറ്റി അംഗം ശ്രീജ ജനാര്‍ദ്ധനന്‍ , ടി.പി. സുനില്‍ രാജ്, കെ.ഷൈജു, ടി. മനോജ് എന്നിവര്‍ പ്രസംഗിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *