എസ്.ആര്‍.ഐ.ടിക്ക് അനുകൂലമായി ടെണ്ടര്‍ വ്യവസ്ഥകളില്‍ മാറ്റം വരുത്തി കെഫോണ്‍

എസ്.ആര്‍.ഐ.ടിക്ക് അനുകൂലമായി ടെണ്ടര്‍ വ്യവസ്ഥകളില്‍ മാറ്റം വരുത്തി കെഫോണ്‍

തിരുവനന്തപുരം: എസ്.ആര്‍.ഐ.ടിക്ക് അനുകൂലമായി ടെണ്ടര്‍ വ്യവസ്ഥകളില്‍ മാറ്റം വരുത്തി കെഫോണ്‍. ഹാര്‍ഡ് വെയര്‍ സോഫ്റ്റ് വെയര്‍ സേവനങ്ങള്‍ ലഭ്യമാക്കാനുള്ള സര്‍വ്വീസ് പ്രൊവൈഡര്‍ ആകണമെങ്കില്‍ എസ്.ആര്‍.ഐ.ടിയുടെ സോഫ്ട് വെയര്‍ ഉപയോഗിക്കണമെന്നാണ് കെ ഫോണിന്റെ പുതിയ ടെണ്ടര്‍ മാനദണ്ഡം.

കണ്‍സോര്‍ഷ്യം പങ്കാളിയായ എസ്.ആര്‍.ഐ.ടിക്ക് നേരിട്ട് പങ്കെടുക്കാന്‍ കഴിയില്ലെന്നിരിക്കെ രണ്ട് തവണയാണ് ഹാര്‍ഡ് വെയര്‍ സോഫ്ട് വെയര്‍ പങ്കാളിയെ കണ്ടെത്താനുള്ള ടെണ്ടര്‍ നടപടികള്‍ കെ ഫോണ്‍ വേണ്ടെന്ന് വച്ചത്. ആദ്യ ടെണ്ടര്‍ തുറക്കും മുന്നേ റദ്ദാക്കി. രണ്ടാമത് വിളിച്ച ടെണ്ടറില്‍ റെയില്‍ടെല്‍ കോര്‍പറേഷനും അക്ഷര എന്റര്‍ പ്രൈസസും സിറ്റ്‌സ ടെക്‌നോജീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്റ്റാര്‍ട്ടപ്പ് കമ്പനിയും പങ്കെടുത്തു.

എസ്ആര്‍ഐടിയുടെ സോഫ്ട് വെയര്‍ ആയ ആര്‍ കണ്‍വേര്‍ജ് ഉപയോഗിക്കുന്നവരെ മാത്രമെ ഇത്തവണ കെ ഫോണ്‍ പരിഗണിക്കുന്നുള്ളു, എസ്.ആര്‍.ഐ.ടിയുടെ പേര് പറഞ്ഞ് ടെണ്ടര്‍ രേഖയില്‍ തന്നെ കെ ഫോണ്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുമുണ്ട്. ആര്‍ കണ്‍വേര്‍ജിന് തുല്യമായ സോഫ്ട് വെയര്‍ ഉപയോഗിക്കാമെന്ന വ്യവസ്ഥയിലായിരുന്നു കഴിഞ്ഞ തവണ സ്റ്റാര്‍ട്ടപ്പ് കമ്പനിക്ക് ടെണ്ടര്‍ കിട്ടിയത്. ഈ പഴുത് മറികടക്കാനാണ് എസ്.ആര്‍.ഐ.ടിയുടെ സോഫ്ട് വെയര്‍ എന്ന് ടെണ്ടറില്‍ വ്യക്തമായി എഴുതിയതെന്നാണ് ആക്ഷേപം. നിലവില്‍ അറുപതിനായിരം കണകക്ഷനുളള സാങ്കേതിക സൗകര്യങ്ങള്‍ രണ്ടര ലക്ഷമാക്കി ഉയര്‍ത്താനാണ് കെ ഫോണ്‍ പുതിയ പങ്കാളിയുടെ സഹായം തേടുന്നത്.

 

Share

Leave a Reply

Your email address will not be published. Required fields are marked *