തലശ്ശേരി: പുതിയ ബസ്സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ട ബസ്സിനുള്ളില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. തമിഴ്‌നാട് പഴനി സ്വദേശി വിഷ്ണുവിനെ (35) ആണ് ഇന്ന് രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇടയ്ക്കിടെ ബസ്സുകള്‍ കഴുകുന്ന ജോലി ചെയ്യുന്ന ആളാണ് വിഷ്ണു. തലശ്ശേരി- കിടഞ്ഞി റൂട്ടിലോടുന്ന മോഹനം ബസ്സിനുള്ളിലാണ് വിഷ്ണുവിനെ കണ്ടെത്തിയത്. രാവിലെ 9.30ന് ആദ്യ ട്രിപ് ആരംഭിക്കാന്‍ ഡ്രൈവറും കണ്ടക്ടറും എത്തിയപ്പോഴായിരുന്നു യുവാവിനെ മരിച്ച നിലയില്‍ കണ്ടത്. ബുധനാഴ്ച വൈകുന്നേരം ആറരയ്ക്കായിരുന്നു സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ടത്. രാത്രി ബസ്സിനുള്ളില്‍ ഉറങ്ങിയതായിരുന്നു. അസ്വഭാവിക മരണത്തിനു തലശ്ശേരി പോലിസ് കേസെടുത്തു അന്വേഷണം തുടങ്ങി. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായിജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.