ട്രെയിനിലെ തീപിടിത്തം: കാനുമായി ഒരാള്‍ ട്രെയിനിന് സമീപത്തേക്ക് പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

ട്രെയിനിലെ തീപിടിത്തം: കാനുമായി ഒരാള്‍ ട്രെയിനിന് സമീപത്തേക്ക് പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

കണ്ണൂര്‍: കണ്ണൂരില്‍ നിര്‍ത്തിയിട്ട എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിന് തീപിടിച്ച സംഭവം അട്ടിമറിയെന്ന സംശയം ബലപ്പെടുന്നു. തീപിടിത്തത്തിന് തൊട്ടുമുമ്പ് ട്രെയിനിന് സമീപത്തേക്ക് ഒരാള്‍ കാനുമായി പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. ദൃശ്യങ്ങള്‍ റെയില്‍വേ പരിശോധിക്കുകയാണ്.

കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലെ ട്രാക്കില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിനിന്റെ ഒരു ബോഗിയാണ് കത്തിനശിച്ചത്. എലത്തൂരില്‍ ആക്രമണം നടന്ന കണ്ണൂര്‍-ആലപ്പുഴ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിന് തന്നെയാണ് ഇപ്പോഴും തീപിടിച്ചിരിക്കുന്നത്. ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവം.

രാത്രി കണ്ണൂരില്‍ എത്തി നിര്‍ത്തിയിട്ടിരുന്ന എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിലാണ് തീപിടിത്തമുണ്ടായത്. അഗ്നിശമന സേന സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചെങ്കിലും ബോഗി പൂര്‍മായി കത്തിനശിച്ചിരുന്നു. അട്ടിമറി സംശയിക്കുന്നതായി റെയില്‍വേ അധികൃതര്‍ പറഞ്ഞു.

 

Share

Leave a Reply

Your email address will not be published. Required fields are marked *