ദേശീയ ബാലതരംഗം  സാന്ത്വന സ്പർശം പദ്ധതി ഉദ്ഘാടനം ചെയ്തു

ദേശീയ ബാലതരംഗം സാന്ത്വന സ്പർശം പദ്ധതി ഉദ്ഘാടനം ചെയ്തു

കോഴിക്കോട്: ദേശീയ ബാലതരംഗത്തിന്റെ ഒരുവർഷക്കാലത്തെ ജീവകാരുണ്യ പ്രവർത്തന പദ്ധതിയായ സാന്ത്വന സ്പർശത്തിന്റെ ഉദ്ഘാടനം, സിനിമാതാരം ശിവാനിക്ക് ലോഗോ നൽകി ഗോവ ഗവർണ്ണർ പി.എസ്.ശ്രീധരൻപിള്ള നിർവ്വഹിച്ചു. കുട്ടികളുടെ സർഗ്ഗശേഷി വളർത്തുന്നതിൽ ദേശീയ ബാലതരംഗത്തിന്റെ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നദ്ദേഹം പറഞ്ഞു. ദേശീയ ബാലതരംഗത്തിന്റെ ഓണാഘോഷം ഓണക്കോടിയും ഊഞ്ഞാലും ജ്യോതിഷ പണ്ഡിതൻ മുല്ലപ്പള്ളി നാരായണൻ നമ്പൂതിരിക്ക് ഓണക്കോടി നൽകി അദ്ദേഹം നിർവ്വഹിച്ചു. ബാലതരംഗം ദേശീയ കോ-ഓർഡിനേറ്റർ ജഗത്മയൻ ചന്ദ്രപുരി അദ്ധ്യക്ഷം വഹിച്ചു. ഐശ്വര്യ അരവിന്ദ്്, സലീന്ദ്രൻ പാറച്ചാലിൽ, മുഹമ്മദ് ഡാനിഷ് പ്രസംഗിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *