തയ്യില്‍ ഹരീന്ദ്രന്‍ രക്തസാക്ഷി ദിനം ആചരിച്ചു

തയ്യില്‍ ഹരീന്ദ്രന്‍ രക്തസാക്ഷി ദിനം ആചരിച്ചു

ന്യൂമാഹി: തയ്യില്‍ ഹരീന്ദ്രന്റെ 37-ാം രക്തസാക്ഷിത്വ വാര്‍ഷിക ദിനം ആചരിച്ചു. ന്യൂ മാഹി ടൗണില്‍ നടന്ന പൊതുയോഗം സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് മെമ്പര്‍ പി.ഹരീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കെ.ജയപ്രകാശന്‍ അധ്യക്ഷത വഹിച്ചു. സി.പി.എം ജില്ലാ കമ്മിറ്റി അംഗം എം.സി പവിത്രന്‍, സി.ഐ.ടി.യു ജില്ലാ സെക്രട്ടറി ടി.പി ശ്രീധരന്‍, പി.പി രഞ്ജിത്ത് സംസാരിച്ചു.
കുറിച്ചിയില്‍ പുന്നോല്‍ ബാങ്ക് പരിസരം കേന്ദ്രീകരിച്ച് പ്രകടനം നടന്നു. കാലത്ത് വിവിധ കേന്ദ്രങ്ങളില്‍ പ്രഭാതഭേരി നടന്നു. ചെറുകല്ലായി രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയും റീത്ത് സമര്‍പ്പണവുമുണ്ടായി. അനുസ്മരണ ചടങ്ങില്‍ എസ്.കെ വിജയന്‍ അധ്യക്ഷത വഹിച്ചു. സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് മെമ്പര്‍ കാരായി രാജന്‍, ഏരിയ സെക്രട്ടറി സി.കെ രമേശന്‍, വടക്കന്‍ ജനാര്‍ദ്ദനന്‍, കെ. ജയപ്രകാശന്‍, കെ.പി സുനില്‍കുമാര്‍, വി.പി ശ്രീകാന്ത് .എ സംസാരിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *