തലശ്ശേരി: സംസ്ഥാന ബോള്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന് പിണറായിയില്‍ തുടക്കമായി. മൂന്ന് ദിവസങ്ങളിലായാണ് നടക്കുന്നത്. പിണറായി സ്‌പോര്‍ട്‌സ് ക്ലബ്ബ് സംഘടിപ്പിക്കുന്ന സംസ്ഥാന ബോള്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് പിണറായി ആര്‍.സി അമല ബേസിക് യു.പി സ്‌കൂള്‍ഗ്രൗണ്ടിലും, പിണറായി പെരുമ സര്‍ഗോത്സവ ഗ്രൗണ്ടിലുമായാണ് നടക്കുന്നത്. ടൂര്‍ണമെന്റില്‍ വിവിധ ജില്ലകളില്‍ നിന്നുള്ള 14 ടീമുകള്‍ മാറ്റുരക്കും.
ആര്‍.സി അമല യു.പി സ്‌കൂള്‍ ഗ്രൗണ്ടില്‍ വെച്ച് മുന്‍ എം.എല്‍.എയും ബോള്‍ ബാഡ്മിന്റണ്‍ താരവുമായിരുന്ന എം.വി ജയരാജന്‍ ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്തു. എ.നിഖില്‍ കുമാര്‍ അധ്യക്ഷത വഹിച്ചു. പി.കെ.രാജേന്ദ്രബാബു, കക്കോത്ത് രാജന്‍, സി.എന്‍ ഗംഗാധരന്‍, എം.വി രമേഷ്, കെ.സുധാകരന്‍ എന്നിവര്‍ സംസാരിച്ചു.