മക്ക ഒ.ഐ.സി.സി ഹജ്ജ് സെല്‍ രൂപീകരിച്ചു

മക്ക ഒ.ഐ.സി.സി ഹജ്ജ് സെല്‍ രൂപീകരിച്ചു

മക്ക: ഈ വര്‍ഷത്തെ പരിശുദ്ധഹജ്ജ് കര്‍മ്മത്തിന് എത്തുന്ന ഹാജിമാര്‍ക്ക് വളണ്ടിയര്‍ സേവനം നല്‍കുന്നതിന് മുന്‍വര്‍ഷങ്ങളിലെ പോലെ മക്ക ഒ.ഐ.സി.സി ഹജ്ജ് സെല്‍ രൂപീകരിക്കുകയും വിവിധ സബ്കമ്മിറ്റികള്‍ക്ക് രൂപം കൊടുക്കുകയും ചെയ്തു. ഹാജിമാര്‍ മക്കയില്‍ വരുന്ന ദിവസം മുതല്‍ അവസാനഹാജിയും മക്കയില്‍ നിന്ന് മടങ്ങുന്നവരെയും പ്രവര്‍ത്തന സന്നദ്ധാരായി വളണ്ടിയര്‍മാര്‍ സജ്ജമായിരിക്കും എന്ന് ഭാരവാഹികള്‍ അറിയിച്ചു. പ്രസ്തുത ഭാരവാഹികളുടെ പേര് വിവരങ്ങള്‍ താഴെ ചേര്‍ക്കുന്നു.

ചെയര്‍മാന്‍ – സാക്കിര്‍ കൊടുവള്ളി
കണ്‍വീനര്‍ – നൗഷാദ് പെരുന്തല്ലൂര്‍
ചീഫ് കോര്‍ഡിനേറ്റര്‍ – ജിബിന്‍ സമദ് കൊച്ചി

കോര്‍ഡിനേറ്റര്‍മാര്‍ –

ഹബീബ് കോഴിക്കോട്, മനാഫ് ചടയമംഗലം, മുബഷിര്‍ അരീക്കോട്, നിയാസ് വയനാട്, നിസാ നിസാം, ഷംലാ ഷംനാസ് എന്നിവരെ തെരഞ്ഞെടുത്തതായി പ്രസിഡന്റ് ഷാനിയാസ് കുന്നിക്കോടും സെക്രട്ടറി ഷാജി ചുനക്കരയും അറിയിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *