കോഴിക്കോട് ഡിസ്ട്രിക്ട് മര്‍ച്ചന്റ്‌സ് ആന്റ് വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ സഹകരണ സംഘം ഓഫിസ് പ്രവർത്തനോദ്ഘാടനം ചെയ്തു

കോഴിക്കോട് ഡിസ്ട്രിക്ട് മര്‍ച്ചന്റ്‌സ് ആന്റ് വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ സഹകരണ സംഘം ഓഫിസ് പ്രവർത്തനോദ്ഘാടനം ചെയ്തു

കോഴിക്കോട്: കോഴിക്കോട് ഡിസ്ട്രിക്ട് മര്‍ച്ചന്റസ് ആന്റ് വെല്‍ഫെയര്‍ സൊസൈറ്റി ഓഫിസ്, ഔഷധ നിര്‍മാണ കമ്പനിയായ ആന്തസ് ഫാര്‍മസ്യൂട്ടിക്കല്‍സ് എക്‌സിക്യൂട്ടീവ് ഡയരക്ടര്‍ ബാജി ജോസഫ് പ്രവർത്തനോദ്ഘാടനം  ചെയ്തു. ചടങ്ങില്‍ സംഘം പ്രസിഡന്റ് കെ.വി സുബ്രമണ്യന്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എന്‍.സി മുഹമ്മദ് കോയ, സതീഷ് പാറന്നൂര്‍, രാമദാസ് വേങ്ങേരി, കെ.ശ്രീകുമാര്‍, ആസിഫ് കുന്നത്ത്, കെ.ഇബ്രാഹിംകുട്ടി മാസ്റ്റര്‍, സി.ബൈജു, സ്വര്‍ണലത, പി.സദാനന്ദന്‍ മാസ്റ്റര്‍, ചന്ദ്രന്‍ കടക്കനാഴി, വസന്ത.ആര്‍, ഗീത മനോഹരന്‍, പി.ടി നിസാര്‍, പി. പ്രബീഷ്‌ എന്നിവര്‍ സംബന്ധിച്ചു. ഗ്രൂപ്പ് ഡെപ്പോസിറ്റ് വായ്പ, നിക്ഷേപ സെക്യൂരിറ്റി വായ്പ, വാഹന വായ്പ, ഉദ്യോഗസ്ഥ ജാമ്യ വായ്പ, ചെറുകിട കച്ചവട വായ്പ എന്നിവയോടൊപ്പം മറ്റ് സാമൂഹിക ക്ഷേമ പ്രവര്‍ത്തനങ്ങളും സംഘത്തിന്റെ നേതൃത്വത്തില്‍ നടക്കുമെന്ന് പ്രസിഡന്റ് കെ.വി സുബ്രമണ്യന്‍ പറഞ്ഞു. ഈസ്റ്റ് നടക്കാവില്‍ കൊട്ടാരം ക്രോസ് റോഡിലാണ് സൊസൈറ്റിയുടെ ആസ്ഥാനം.

Share

Leave a Reply

Your email address will not be published. Required fields are marked *