ഹബീബ് ഉമർ ഹഫീള് നാളെ മർകസ് നോളജ് സിറ്റിയിൽ

നോളജ് സിറ്റി : ലോക പ്രശസ്ത ഇസ്ലാമിക പണ്ഡിതൻ ഹബീബ് ഉമർ ഹഫീള് നാളെ മർകസ് നോളജ് സിറ്റിയിൽ. നാളെ വൈകിട്ട് നടക്കുന്ന ഹള്റത്തുൽ ഫുതൂഹ് ആത്മീയ സംഗമത്തിനും സി എം വലിയുല്ലാഹി ഉറൂസിനും അദ്ദേഹം നേതൃത്വം നൽകും. ഇത്തവണ ഹജ്ജിന് പോകുന്നവർക്കുള്ള യാത്രയയപ്പും ഇതോടൊപ്പം നടക്കും. ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ, സയ്യിദ് അലി ബാഫഖി, മർകസ് നോളജ് സിറ്റി മാനേജിംഗ് ഡയറക്ടർ ഡോ. എ പി അബ്ദുൽ ഹകീം അസ്ഹരി, കേരള ഹജ്ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി എന്നിവർ നേതൃത്വം നൽകും.
ചൊവ്വാഴ്ച പ്രഭാത നിസ്‌കാരത്തിന് ശേഷം ഹബീബ് ഉമർ ഹഫീള് ജാമിഉൽ ഫുതൂഹിൽ വെച്ച് അധ്യാത്മിക ദർസ് നടത്തും. വിശ്വപ്രസിദ്ധ ഗ്രന്ഥം ഇഹ്്യാ ഉലൂമുദ്ദീനിന്റെ സംക്ഷിപ്ത്മായി അദ്ദേഹം രചിച്ച ഖബ്സുന്നൂരിൽ മുബീൻ എന്ന ഗ്രന്ഥമാണ് ദർസ് നടത്തുന്നത്.

Share

Leave a Reply

Your email address will not be published. Required fields are marked *