വിദ്യാര്‍ത്ഥികളെ വരവേല്‍ക്കാനായി മരത്തംകോട് യു.പി.സ്‌കൂള്‍ ഒരുങ്ങി

വിദ്യാര്‍ത്ഥികളെ വരവേല്‍ക്കാനായി മരത്തംകോട് യു.പി.സ്‌കൂള്‍ ഒരുങ്ങി

മരത്തംകോട്: നവാഗത വിദ്യാര്‍ത്ഥികളെ വരവേല്‍ക്കാനായി മരത്തംകോട് യു.പി.സ്‌കൂള്‍ ഒരുങ്ങി. കളിമുറ്റവും, ശൗചാലയവും, പാചകശാലയും പുനര്‍നിര്‍മ്മിച്ചു കൊണ്ട് പുതിയ അധ്യായനവര്‍ഷത്തെ സ്വീകരിക്കാന്‍ മാനേജ്‌മെന്റും പി.ടി.എയും അധ്യാപകരും തയ്യാറായി . പ്രകൃതിയെ നെഞ്ചിലേറ്റി ജൈവ കൃഷിയുടെ സന്ദേശം നല്‍കാനായി പച്ചക്കറി തോട്ടത്തിന് പി.ടി.എ.പ്രസിഡന്റ് കരീം പന്നിത്തടം തുടക്കം കുറിച്ചു. പ്രധാന അദ്ധ്യാപിക സി.പി.ലൈലിക, ഇ.എസ്.ലീന, പി.ബി.അനു, എം.എ.ശിവദാസ് എന്നിവര്‍ സന്നിഹിതരായിരുന്നു.

Share

Leave a Reply

Your email address will not be published. Required fields are marked *