കോഴിക്കോട്: പിണറായി സര്‍ക്കാരിന്റെ തുടര്‍ഭരണത്തിനെതിരേ ജനവഞ്ചനയുടെ രണ്ട് വര്‍ഷം എന്ന ക്യാംപയിനുമായി വ്യാപകപ്രചരണം നടത്തുമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന വൈസ് പ്രസിഡന്റ് പി.അബ്ദുള്‍ ഹമീദ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പ്രചരണത്തിന്റെ ഭാഗമായി നാളെ മുതല്‍ 31 വരെ മണ്ഡലം തലങ്ങളില്‍ വിചാരണ സദസ്സ് സംഘടിപ്പിക്കും. സര്‍ക്കാര്‍ സര്‍വമേഖലകളിലും ജനങ്ങള്‍ക്ക് മേല്‍ അമിതഭാരം അടിച്ചേല്‍പ്പിക്കുകയാണ്. അഴിമതി വ്യാപകമായി മാറിയിട്ടുണ്ട്. ക്രമസമാധാനം സംരക്ഷിക്കുന്നതില്‍ സര്‍ക്കാര്‍ അമ്പേ പരാജയപ്പെട്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വാര്‍ത്താ സമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി കൃഷ്ണന്‍ എരഞ്ഞിക്കല്‍, ജില്ലാ ജനറല്‍ സെക്രട്ടറി എന്‍.കെ റഷീദ് ഉമരി എന്നിവരും പങ്കെടുത്തു.