സമദ് നരിപ്പറ്റ ഐ.എന്‍.എല്ലിലേക്ക്

സമദ് നരിപ്പറ്റ ഐ.എന്‍.എല്ലിലേക്ക്

കോഴിക്കോട്: ദേശീയതലത്തില്‍ പ്രൊഫ. മുഹമ്മദ് സുലൈമാനും കേരളത്തില്‍ അഹമ്മദ് ദേവര്‍കോവിലും കാസിം ഇരിക്കൂറും നേതൃത്വം കൊടുക്കുന്ന ഐ.എന്‍.എല്ലില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതായി സമദ് നരിപ്പറ്റ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷമാണ് 30 കൊല്ലക്കാലം പ്രവര്‍ത്തിച്ച മുസ്‌ലിം ലീഗിനോടും കെ.എം.സി.സിയോടും വിടപറഞ്ഞ് ഐ.എന്‍.എല്ലിന്റെ പേരില്‍ പ്രവര്‍ത്തിക്കുന്ന കൂട്ടായ്മയില്‍ ചേര്‍ന്നത്. എന്നാല്‍, യഥാര്‍ത്ഥ ഐ.എന്‍.എല്‍ ഇതല്ലെന്ന് തിരിച്ചറിയാഞ്ഞതിനാലാണ് അതില്‍ നിന്നും ഒഴിവായതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഐ.എന്‍.എല്ലിന്റെ പേരില്‍ നടക്കുന്ന മറുവിഭാഗം ഐ.എന്‍.എല്ലിനെ നശിപ്പിക്കാന്‍ ശ്രമിക്കുന്നവരും ഇബ്രാഹിം സുലൈമാന്‍ സേട്ടിന്റെ ആദര്‍ശങ്ങള്‍ പിന്തുടരാത്തവരും അധികാരമോഹികളുമാണെന്ന് സമദ് നരിപ്പറ്റ കുറ്റപ്പെടുത്തി. വാര്‍ത്താ സമ്മേളനത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍, ജില്ലാ പ്രസിഡന്റ് സി.എച്ച് ഹമീദ് മാസ്റ്റര്‍, ശോഭ അബൂബക്കര്‍ ഹാജി എന്നിവരും പങ്കെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *