പ്രിയദര്‍ശിനി യുവകേന്ദ്ര: സ്‌നേഹാദരം നാളെ

പ്രിയദര്‍ശിനി യുവകേന്ദ്ര: സ്‌നേഹാദരം നാളെ

മാഹി: പള്ളൂര്‍ പ്രിയദര്‍ശിനി യുവ കേന്ദ്രയുടെ നേതൃത്വത്തില്‍ വിവിധ മേഖലകളില്‍ കഴിവു തെളിയച്ചവരെ ആദരിക്കുന്ന പരിപാടിയായ സ്‌നേഹാദരം നാളെ (21/5/23) വൈകുന്നേരം 4.30ന് ചാലക്കര ഉസ്മാന്‍ ഗവ.ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കുമെന്ന് പ്രസിഡണ്ട് അലി അക്ബര്‍ ഹാഷിം അറിയിച്ചു. സ്‌നേഹാദരം പരിപാടിയുടെ ഉദ്ഘാടനം കെ.പി മോഹനന്‍ എം.എല്‍.എ നിര്‍വഹിക്കും. സത്യന്‍ കേളോത്ത് അധ്യക്ഷത വഹിക്കും. അസീസ് മാഹി മുഖ്യ ഭാഷണം നടത്തും. അഡ്വ.എ.പി.അശോകന്‍, കെ.വി.മുരളിധരന്‍ മാസ്റ്റര്‍ സംബന്ധിക്കും. ഔദ്യോഗിക ജീവിതത്തില്‍ നിന്നും വിരമിച്ച ജനകീയ അധ്യാപകന്മാരായ ഡോ.പി.രവീന്ദ്രന്‍, എം.മുസ്തഫ മാസ്റ്റര്‍ എന്നിവരെയും പുതുച്ചേരി സര്‍ക്കാറിന്റെ കലാസാംസ്‌കാരിക മേഖലയില്‍ മികവ് തെളിയിച്ചവര്‍ക്ക് നല്‍കി വരുന്ന കലൈമാമണി അവാര്‍ഡ് കരസ്ഥമാക്കിയ ചാലക്കര പുരുഷു, പി.ഉത്തമ രാജ് മാഹി, കെ.പ്രേമന്‍, കെ.രേണുക വേണുഗോപാര്‍, സി.എ.ദിവ്യ പ്രീതേഷ് എന്നിവരെയാണ് ആദരിക്കുന്നത്.

 

Share

Leave a Reply

Your email address will not be published. Required fields are marked *