കോഴിക്കോട്: കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സെല്‍ഫ് എംപ്ലോയേഴ്‌സ് ലീസിങ് ആന്‍ഡ് ഫൈനാന്‍സ് ലിമിറ്റഡ് എന്ന കമ്പനിയുടെ ഡയറക്ടറായി ലോക കേരള സഭാംഗമായ പി.കെ കബീര്‍സലാല നിയമിതനായി. കഴിഞ്ഞ 32 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന കമ്പനി 1991 ജൂലൈയിലാണ് കമ്പനി ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്യുന്നത്.
കോഴിക്കോട് ജില്ലാ അഗ്രികള്‍ച്ചറിസ്റ്റസ് ആന്‍ഡ് മെര്‍ക്കന്റയില്‍സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ വൈസ് പ്രസിഡന്റ്, സ്പില്‍ക്കോ എന്റര്‍പ്രൈസസിന്റെ വൈസ് ചെയര്‍മാന്‍, കോഴിക്കോട് ജില്ലാ പ്രവാസി കോ-ഓപ്പറേറ്റീവ് സൊസൈറ്റി, കോഴിക്കോട് ജില്ലാ കോ-ഓപ്പറേറ്റീവ് ട്രാവല്‍ ആന്‍ഡ് ടൂറിസം ഡെവലപ്പ്‌മെന്റ് സൊസൈറ്റി എന്നിവയുടെ ഡയറക്ടര്‍ ബോര്‍ഡ് അംഗമായും അദ്ദേഹം ഇപ്പോള്‍ പ്രവര്‍ത്തിച്ചു വരുന്നു. കൂടാതെ നിരവധി സാമൂഹ്യ സാംസ്‌കാരിക, ജീവകാരുണ്യ മേഖലകളിലും കായിക രംഗത്തും സജീവമായി പ്രവര്‍ത്തിച്ചു വരുന്നു.
കമ്പനിയുടെ ബോര്‍ഡ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറും നിലവിലുള്ളത്.
ടി.ഡി ജോസഫ് ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡയറക്ടര്‍ (കോട്ടയം), ഡയറക്ടര്‍മാര്‍ മാത്യു കുട്ടി ജേക്കബ് (കോട്ടയം), കെ. ഹസ്സന്‍ കോയ, എം. ജോയ് വര്‍ഗീസ് സി.ശ്രീകാന്ത്, പി.കെ കബീര്‍ സലാല (കോഴിക്കോട്) കമ്പനി വിപുലമാക്കുന്നതിനുള്ള പ്രവര്‍ത്തന രൂപരേഖക്ക് യോഗം അംഗീകാരം നല്‍കി. കമ്പനിയുടെ റീജിയണല്‍ മാനേജര്‍ സാലുമോന്‍.സി കോഴിക്കോട്), എന്‍.എ തോമസ് (കോട്ടയം മാനേജര്‍) എന്നിവര്‍ കോട്ടയത്ത് ചേര്‍ന്ന യോഗത്തില്‍ പങ്കെടുത്തു.