പുതുച്ചേരി സര്‍ക്കാരിന് കിഴിലുള്ള പള്ളൂരിലെ ഗ്രാമീണ തൊഴിലാളി ക്ഷേമകേന്ദ്രത്തില്‍ സ്ത്രീകള്‍ക്ക് സൗജന്യ തൊഴില്‍ പരിശീലനം നല്‍കുന്നു. തയ്യല്‍, എംബ്രോയിഡറി, നീഡില്‍ വര്‍ക്ക്, കരകൗശല വേല എന്നിവയില്‍ 2023-24 വര്‍ഷത്തേക്കുള്ള തൊഴില്‍ പരിശീലനത്തിനാണ് അപേക്ഷ ക്ഷണിച്ചത്.
14 വയസ്സിനു മുകളില്‍ പ്രായമുള്ളതും അഞ്ചാം ക്ലാസ്സിനു മുകളില്‍ വിദ്യാഭ്യാസ യോഗ്യതയുള്ളതുമായ മയ്യഴി നിവാസികളായ തൊഴില്‍രഹിതരായ സ്ത്രീകള്‍ക്ക് അപേക്ഷിക്കാം. അപേക്ഷ ഫോറവും മറ്റു വിവരങ്ങളും ഇരട്ടപിലാക്കൂലിലെ തൊഴിലാളി ക്ഷേമ കേന്ദ്രത്തില്‍ നിന്നും ലഭിക്കുന്നതാണ്. പൂരിപ്പിച്ച അപേക്ഷകള്‍ മെയ് 30ന് വൈകുന്നേരം 4 മണിക്ക് മുമ്പായി സമര്‍പ്പിക്കേണ്ടതാണെന്ന് മാഹി റീജ്യണല്‍ അഡ്മിനിസ്‌ട്രേറ്റര്‍ ശിവ്‌രാജ് വീണ അറിയിച്ചു.