ഞാറ്റ്യേല ശ്രീധരന്റെ ചതുര്‍ഭാഷാ നിഘണ്ടു പ്രകാശനം 19ന്

ഞാറ്റ്യേല ശ്രീധരന്റെ ചതുര്‍ഭാഷാ നിഘണ്ടു പ്രകാശനം 19ന്

തലശ്ശേരി: ഞാറ്റ്യേല ശ്രീധരന്റെ ചതുര്‍ഭാഷാ നിഘണ്ടു പൂര്‍ണരൂപത്തില്‍ കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ചതിന്റെ പ്രകാശനം നിരൂപകനും എഴുത്തുകാരനുമായ ഇ.പി.രാജഗോപാലന്‍ പ്രകാശന കര്‍മ്മം നിര്‍വ്വഹിക്കും. മെയ് 19 ന് വൈകിട്ട് 4ന് ജൂബിലി ഷോപ്പിംഗ് കോംപ്‌ളക്‌സിലെ കെ.എസ്.എസ്.പി.യു. ഹാളില്‍ സംഘടിപ്പിക്കുന്ന ചടങ്ങില്‍ സീനിയര്‍ സിറ്റിസണ്‍ ഫോറം സെക്രട്ടറി പി.കുമാരന്‍ പുസ്തകം ഏറ്റുവാങ്ങും കെ.ടി.ബാബുരാജ് പുസ്തക പരിചയം നടത്തും.
ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ.എം.സത്യന്‍ അധ്യക്ഷത വഹിക്കും. പരിപാടിയില്‍ ബാലകൃഷ്ണന്‍ കൊയ്യാല്‍, നന്ദന്‍ പയ്യന്നൂര്‍, കെ.കെ.രമേഷ്, മുകുന്ദന്‍ മീത്തില്‍, കെ.ആര്‍.സരിത, ഡോ. പ്രിയ വര്‍ഗ്ഗീസ്, വി.കെ.ബാലന്‍, ടി.എം ദിനേശന്‍, റാഫി പൂക്കോം സംസാരിക്കും. 2020ല്‍ കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പൂര്‍ണ്ണരൂപത്തില്‍ പ്രസിദ്ധീകരിച്ച നിഘണ്ടുവാണ് പ്രകാശനം ചെയ്യുന്നതെന്ന് പു.ക.സ ഭാരവാഹികളായ അഡ്വ.കെ.കെ.രമേഷും ഭാസ്‌കരന്‍കൂറാറത്തും വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. നിഘണ്ടു രചയിതാവ്’ ഞാറ്റ്യേല ശ്രീധരനും വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.

നീണ്ട 25 വര്‍ഷങ്ങളിലെ പരിശ്രമത്തിലൂടെ തമിഴ്, മലയാളം, കന്നഡ, തെലുങ്ക് ഭാഷകള്‍ക്ക് വില മതിക്കാനാവാത്ത നിഘണ്ടു തയ്യാറാക്കി സമര്‍പ്പിച്ചതിലൂടെ ഗുണ്ടര്‍ട്ട് അവാര്‍ഡ്, ഇന്ത്യാ റീഡിങ്ങ് ഒളിമ്പ്യാഡ് അവാര്‍ഡ് തുടങ്ങിയ പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട് ഞാറ്റ്യേല ശ്രീധരന്‍.

Share

Leave a Reply

Your email address will not be published. Required fields are marked *