കതിരൂര്‍ ബാങ്ക് വക സ്‌കൂള്‍ മാര്‍ക്കറ്റ് തുടങ്ങി

കതിരൂര്‍ ബാങ്ക് വക സ്‌കൂള്‍ മാര്‍ക്കറ്റ് തുടങ്ങി

തലശ്ശേരി: കതിരൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് സ്‌കൂള്‍ മാര്‍ക്കറ്റ് കതിരൂര്‍ പഞ്ചായത്ത് ഓഫിസിന് മുന്‍വശം ജില്ലാ പഞ്ചായത്ത് അംഗം മുഹമ്മദ് അഫ്‌സല്‍ ഉദ്ഘാടാനം ചെയ്തു. ചടങ്ങില്‍ ബാങ്ക് പ്രസിഡണ്ട് ശ്രീജിത്ത് ചോയന്‍ അദ്ധ്യക്ഷത വഹിച്ചു. വ്യാപാരി വ്യവസായി സമിതി കതിരൂര്‍ മേഖല സെക്രട്ടറി എം.സി വിലാസ ചന്ദ്രന്‍, കതിരൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പി.ടി.എ പ്രസിഡണ്ട് ശ്രീജേഷ് പടന്നക്കണ്ടി. സെക്രട്ടറി പി.എം ഹേമലത, അസി: സെക്രട്ടറി പുത്തലത്ത് സുരേഷ്ബാബു എന്നിവര്‍ സംസാരിച്ചു. ബാങ്ക് ഡയറക്ടര്‍ പ്രസന്നന്‍ നന്ദി പറഞ്ഞു. ആദ്യവില്‍പന എസ്.ശബ്‌നക്ക് നല്‍കി മുഹമ്മദ് അഫ്‌സല്‍ നിര്‍വ്വഹിച്ചു. സ്‌കൂള്‍ മാര്‍ക്കറ്റ് രാവിലെ 9 മണി മുതല്‍ 6 മണി വരെ തുറന്ന് പ്രവര്‍ത്തിക്കുന്നതാണ്.

Share

Leave a Reply

Your email address will not be published. Required fields are marked *