കോഴിക്കോട്: ചായവും ക്യാന്‍വാസും ചുമലിലേന്തി പ്രകൃതിക്ക് അഭിമുഖമായി ചിത്രങ്ങള്‍ രചിക്കുന്ന ഫ്രഞ്ച് രീതി പരീക്ഷിക്കുകയാണ് ബംഗളൂരിലെ ഒരു സംഘം കലാകൃത്തുക്കള്‍. പ്രശസ്ത ചിത്രകാരനും കേരള ലളിതകലാ അക്കാദമി വൈസ് ചെയര്‍മാനുമായ എബി എന്‍ ജോസഫ് ആണ് വാതില്‍പ്പുറ രചനക്ക് നേതൃത്വം നല്‍കുന്നത്. മെയ് 20 രാവിലെ 10 മുതല്‍ വൈകുന്നേരം 5 വരെ വെങ്കിടപ്പ ഗാലറി പരിസരം പ്രമേയമാക്കി രേഖാചിത്രങ്ങള്‍, ആക്രിലിക്ക് ചായം മാധ്യമമാക്കിയുള്ള രചനകള്‍ എന്നിവയാണ് ചിത്രപ്പെടുത്തുന്നത്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഇരുപതോളം കലാകൃത്തുക്കളാണ് പങ്കെടുക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രിയ മന്നത്ത് -9535706597 നമ്പറില്‍ ബന്ധപ്പെടുക.